BUSINESS
SBI FD: സ്ഥിര നിക്ഷേപ പലിശ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; പുതിയ നിരക്കുകൾ നിലവിൽ വന്നു, മാറ്റം ബൾക്ക് എഫ്.ഡി നിക്ഷേപങ്ങളിൽ

സ്ഥിര നിക്ഷേപ പലിശ നിരക്കുകളിൽ കുറവ് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). 3 കോടി രൂപയോ അതിന് മുകളിലോ ഉള്ള ബൾക്ക് എഫ്.ഡി പലിശ നിരക്കുകളാണ് (Bulk FDs) 25 ബേസിസ് പോയിന്റുകൾ (bps) എന്ന തോതിൽ താഴ്ത്തിയത്. അതേ സമയം 3 കോടി രൂപയിൽ താഴെയുള്ള റീടെയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ മാറ്റം വരുത്തിയിട്ടില്ല. പുതിയ മാറ്റങ്ങൾ 2026 ആഗസ്റ്റ് 15 മുതൽ നിലവിൽ വന്നതായി ബാങ്ക് അറിയിച്ചു.പുതിയ പലിശ നിരക്കുകൾഏഴ് ദിവസം മുതൽ 179 ദിവസം വരെയുള്ള തങ്ങളുടെ എല്ലാ ബൾക്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും പലിശ നിരക്കിൽ എസ്.ബി.ഐ 25 ബേസിസ് പോയിന്റ് കുറവ് വരുത്തി. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള എസ്.ബി.ഐ ബൾക്ക് എഫ്.ഡികൾക്ക് ബാങ്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. എന്നാൽ 211 ദിവസം മുതൽ 10 വർഷം വരെയുള്ള മറ്റ് കാലാവധികളിലെ പലിശ നിരക്കുകളിൽ ബാങ്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഏറ്റവും പുതിയ എസ്.ബി.ഐ ബൾക്ക് എഫ്.ഡി പലിശ നിരക്കുകൾ താഴെ നൽകുന്നു.നിക്ഷേപ കാലാവധി, പഴയ നിരക്ക്, 2026 ആഗസ്റ്റ് 15 മുതൽ നിലവിൽ വന്ന നിരക്ക് എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. 7 ദിവസം മുതൽ 14 ദിവസം വരെ : 4.5%, 4.25% 15 ദിവസം മുതൽ 45 ദിവസം വരെ : 5%, 4.75% 46 ദിവസം മുതൽ 179 ദിവസം വരെ : 5.1%, 4.85% 180 ദിവസം മുതൽ 210 ദിവസം വരെ : 5.6%, 5.1% 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ : 5.6%, 5.6% 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ : 6.25%, 6.25% 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ : 6.15%, 6.15% 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ : 6%, 6%5 വർഷം മുതൽ 10 വർഷം വരെ : 6%,6%മുതിർന്ന പൗരന്മാരുടെ നിരക്കുകൾമുതിർന്ന പൗരന്മാരുടെ എസ്.ബി.ഐ ബൾക്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ, ഏഴ് ദിവസം മുതൽ 179 ദിവസം വരെയുള്ള കാലാവധികൾക്ക് ബാങ്ക് 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലാവധികൾക്ക് 10 ബേസിസ് പോയിന്റിന്റെ കുറവാണുള്ളത്. എന്നാൽ 211 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധികളിലെ നിരക്കുകളിൽ ബാങ്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല.Disclaimer: ബാങ്കുകളുടെ പലിശ നിരക്കുകൾ കാലികമായ മാറ്റങ്ങൾക്ക് വിധേയമാണ്. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


