NEWS

തിരുപ്പൂർ– വിഴിഞ്ഞം, തിരുവനന്തപുരം– ചെന്നൈ ഇടനാഴികൾക്കായി നീക്കം തുടങ്ങി അയൽ സംസ്ഥാനങ്ങൾ


തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തേയ്ക്കു റെയിൽ കണക്ടിവിറ്റി ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ചരക്കുനീക്കം പൂർണമായും റോഡ് വഴിയാകും.  വിഴിഞ്ഞത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിക്കാർ തിരുപ്പൂർ– വിഴിഞ്ഞം ചരക്ക് ഇടനാഴി എന്ന ആവശ്യം ഉന്നയിക്കുമ്പോൾ തമിഴ്നാട് സർക്കാർ തിരുവനന്തപുരം– ചെന്നൈ വ്യവസായ ഇടനാഴിക്കായി നീക്കം തുടങ്ങി.സമയലാഭവും വിവിധ വിദേശ രാജ്യങ്ങളിലേക്കു നേരിട്ടുള്ള കപ്പൽ സർവീസുകളും ഉള്ളതിനാൽ നിലവിൽ ചെന്നൈ തുറമുഖത്തെ ആശ്രയിക്കുന്ന ബെംഗളൂരു, ഹൊസൂർ മേഖലകളിലെ വ്യവസായികളും വിഴിഞ്ഞം ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. എന്നാൽ കേരളം റെയിൽ– റോഡ് കണക്ടിവിറ്റി വികസിപ്പിക്കുന്നതിൽ നേരിടുന്ന കാലതാമസം മൂലം കണ്ടെയ്നർ നീക്കത്തിന്റെ വലിയൊരു പങ്കും തമിഴ്നാട്ടിലെ റോഡുകൾ വഴിയാകും ന‌ടക്കുക. ദേശീയപാത 6 വരിയാക്കുന്ന പദ്ധതി കേരളത്തിൽ പൂർത്തിയാകാൻ 2 വർഷം കൂടി വേണ്ടിവരുമെന്നതിനാൽ കേരളത്തിനുള്ളിൽ നിന്നുള്ള കണ്ടെയ്നറുകൾ മാത്രമാകും എംസി റോഡിലൂടെയും ദേശീയപാത വഴിയും വിഴിഞ്ഞത്തേയ്ക്കു പോകൂ.കണ്ടെയ്നറുകൾ സൂക്ഷിക്കാനും വേർതിരിക്കാനും മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും ഇത്തരം പാർക്കുകൾ ആവശ്യമാണ്. കുറഞ്ഞ നിരക്കിൽ  ഭൂമി കണ്ടെത്തി വ്യവസായികൾക്കു ലഭ്യമാക്കാൻ സർക്കാർ തയാറാകാത്ത പക്ഷം വിഴിഞ്ഞത്തിന്റെ സാമ്പത്തിക നേട്ടത്തിന്റെ വലിയൊരു ഭാഗം അയൽ സംസ്ഥാനങ്ങൾ കൊണ്ടുപോകും.


Fashion ⏭️

Back to top button