NEWS
കേരള സൈബർ സുരക്ഷാ ഉച്ചകോടി സെപ്റ്റംബർ 5ന് കൊച്ചിയിൽ; ആഗോള ടെക് ഭീമന്മാർ പങ്കാളികളാകും

കൊച്ചി ∙ രാജ്യത്തെ സൈബർ സുരക്ഷാ മേഖലയ്ക്ക് ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെസിഎസ്എസ്) സെപ്റ്റംബർ 5ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. ‘നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’ (Cyber Resilience in the Age of AI) എന്നതാണ് പ്രധാന വിഷയം. ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്‌കോ, സീസ്‌കെലെർ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ ഉച്ചകോടിയെ പിന്തുണയ്ക്കുന്നു. എഫ്9 ഇൻഫോടെക്കിന്റെ നേതൃത്വത്തിൽ കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (കെഎസ്‌യുഎം) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിഎസ്‌സിഐ, ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് (സിസിസിഐ) എന്നിവയാണ് മറ്റ് പ്രധാന പങ്കാളികൾ.ഹൈബി ഈഡൻ എംപി, മനോജ് എബ്രഹാം (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്), എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്ക, ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ സർവകലാശാല കേരള), വിനായക് ഗോഡ്‌സെ (സിഇഒ, ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ), ലഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (റിട്ട.) (മുൻ നാഷനൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്റർ) തുടങ്ങിയ പ്രമുഖരും 1000-ത്തിലധികം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. തത്സമയ എഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്‌നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവയും ഉച്ചകോടിയിലുണ്ടാകും.
Fashion ⏭️


