NEWS
ലൈംഗികബന്ധത്തിനു വഴങ്ങാത്തതിൽ വിരോധം, യുവാവിനെ ക്രൂരമായി മർദിച്ച് നാലംഗസംഘം; പകുതി മീശയും മുടിയും വടിച്ചുമാറ്റി

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവാവിന്റെ പകുതി മീശയും മുടിയും വടിച്ചുമാറ്റുകയും ചെയ്തു. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വഴങ്ങാത്തതിലുള്ള വിരോധത്തിലാണ് മര്‍ദനമെന്നാണ് യുവാവ് നെയ്യാറ്റിന്‍കര പൊലീസിനു നൽകിയ മൊഴി. ജിത്തു, റംസി, ചിപ്പൂട്ടി, ഇവരുടെ ഒരു സുഹൃത്ത് എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും യുവാവ് പറഞ്ഞു.തിങ്കളാഴ്ച വൈകിട്ട് ചിപ്പൂട്ടി സ്കൂട്ടറില്‍ കയറ്റി ജിത്തുവിന്റെ കമുകിന്തോടുള്ള ഒഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു ആക്രമണം. കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച് വിവസ്ത്രനാക്കി കമ്പും കമ്പിവടിയും ഉപയോഗിച്ചു മര്‍ദിക്കുകയായിരുന്നു. രാത്രി 10 വരെ മര്‍ദിച്ച ശേഷം സംഘം പുറത്തുപോയി. പുലര്‍ച്ചെ 5 മണിയോടെ കെട്ടഴിച്ച ശേഷം ഓടി വീട്ടിലെത്തുകയായിരുന്നു.
Fashion ⏭️


