NEWS
പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ്: കെ.എം.മാണി തുടങ്ങി, ഗണേഷ് കുമാർ വെട്ടി; ഇപ്പോൾ വീണ്ടും പച്ചക്കൊടി

പാലാ ∙ കെ.എം.മാണി തുടങ്ങി, കെ.ബി.ഗണേഷ് കുമാർ വെട്ടി… വീണ്ടും സി.പി.ജോണിന്റെ പച്ചക്കൊടി. കെഎസ്ആർടിസി പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ് വീണ്ടും മുതൽ പഴയ വഴികളിലൂടെ ഓടിത്തുടങ്ങി. 2016 സെപ്റ്റംബറിൽ അന്നത്തെ എംഎൽഎ കെ.എം.മാണി മുൻകയ്യെടുത്താണു പാലായേയും വയനാടൻ ഗ്രാമമായ പെരിക്കല്ലൂരിനെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. ശരാശരി 40,000 –60,000 രൂപ പ്രതിദിന വരുമാനം നേടിയ ബസ് ലാഭകരമായി ഓടി.എന്നാൽ, കെ.ബി.ഗണേഷ് കുമാർ മന്ത്രിയായതിനെ തുടർന്ന് സർവീസുകൾ പുനഃക്രമീകരിക്കണമെന്ന തീരുമാനം എടുത്തിരുന്നു. 2023 ഡിസംബറിൽ സർവീസ് സുൽത്താൻ ബത്തേരി വരെയായി ചുരുക്കി. പെരിക്കല്ലൂർ മേഖലയിലേക്കുള്ള ബസ് സർവീസ് വെട്ടിച്ചുരുക്കിയത് വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വഴിവച്ചു. ഇപ്പോൾ സർവീസ് പഴയതുപോലെ പെരിക്കല്ലൂർ വരെ നീട്ടി.
Fashion ⏭️




