NEWS

ശിവഗിരിയിൽ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും

ശിവഗിരി: ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പതു വരെ 39 ദിനങ്ങളിൽ ഗുരുധർമ്മ പ്രചരണ സഭയുടെയും ഗുരു ഭക്തരുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യായജ്ഞത്തിന്റെയും കേന്ദ്രതല ഉദ്ഘാടനം ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവ്വഹിച്ചു.

പഞ്ച ശുദ്ധി വ്രതാനുഷ്ഠാനത്തോടെ നടത്തുന്ന മാസാചരണം ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കും ആത്മീയ അടിത്തറക്കും സഹായകമാണെന്ന് സ്വാമി പറഞ്ഞു.

ഗുരുധർമ്മ പ്രചരണസഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, പി.ആർ.ഒ .ഡോ.സനൽകുമാർ.റ്റി,ഗുരുധർമ്മ പ്രചരണസഭാ കൊല്ലം ജില്ലാ സെക്രട്ടറി എസ്.ഷാജികുമാർ എന്നിവർ സംസാരിച്ചു.ചാത്തന്നൂർ കെ.ജയഘോഷ് പട്ടേൽ,എൻ.വിജയലത,എസ് അജയകുമാർ കരുനാഗപ്പള്ളി,സുനിലീ,ഇ.വി.ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യായജ്ഞത്തിന്റെയും കേന്ദ്രതല ഉദ്ഘാടനം ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവ്വഹിക്കുന്നു.

Read News ⏭️

Back to top button