NEWS

കളിക്കാൻ പോയശേഷം വീട്ടിൽ തിരിച്ചെത്തിയില്ല; ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി


കരുനാഗപ്പള്ളി ∙ വീട്ടിൽനിന്നും കളിക്കാൻ പോയ 12 കാരനെ കാണാതായി. കൊല്ലം കരുനാഗപ്പള്ളി അറയ്ക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ ബിലാലിനെയാണ് കാണാതായത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ. വൈകിട്ട് 5.30 ഓടെ കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വീടിനു സമീപത്തുള്ള കണ്ണേറ്റി കായലിനു സമീപം ബിലാലിന്റെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ഫയർ ഫോഴ്സ് നാട്ടുകാർക്കൊപ്പം കായലിൽ തിരച്ചിൽ ആരംഭിച്ചു.


Fashion ⏭️

Back to top button