NEWS

ഉയർന്ന ക്രെഡിറ്റ് സ്കോറില്ല,​ ഇയർ ഔട്ട് ആകുമെന്ന് പേടിച്ച് എൻജിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

മിച്ചി മാർപ്പു

കൊച്ചി : കോതമംഗലം എം.എ കോളേജിലെ രണ്ടാം വർഷ എൻജീനിയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പു ആണ് മരിച്ചത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിനാൽ ഇയർ ഔ‌‌ട്ട് ആകുമെന്ന ഭയം കാരണമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് വിവരം. ഇത് സംബന്ധിച്ച വിദ്യാർത്ഥിയുടെ കുറിപ്പും കണ്ടെത്തി.

സംഭവത്തിന് പിന്നാലെ കോളേജിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. മറ്റെല്ലാ എൻജിനീയറിംഗ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണെന്നും എം.എ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കോളേജ് മാനേജ്‌മെന്റ് ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

അതേസമയം ക്രെഡിറ്റ് സ്കോർ തീരുമാനിക്കാൻ അധികാരം ഉണ്ടെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ഓട്ടോണമസ് കോളേജിന് സ്കോർ തീരുമാനിക്കാമെന്നും ഇൻഡസ്ട്രിയ‍ൽ സ്റ്റാൻഡേർഡ് അനുസരിച്ചാണ് സ്കോർ കൂട്ടിയതെന്നും അക്കാഡമിക് കൗൺസിലാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും കോളേജ് അധികൃതർ വ്യക്തമാക്കുന്നു.
RELATED TOPICS: ENGINEERING STUDENT SUICIDE, CREDIT SCORE ISSUE, YEAR OUT FEAR, STUDENT DEATH KERALA

Read News ⏭️

Back to top button