LIFESTYLE

ചപ്പാത്തി നല്ല സോഫ്‌ടാകണോ? പൊങ്ങി വരണോ? നനഞ്ഞ തുണിയും തവിയും കൊണ്ടൊരു സൂത്രം ചെയ്യാം


പ്രതീകാത്മക ചിത്രം

പ്രഭാത ഭക്ഷണമായും അത്താഴമായും ഒരുപോലെ തയ്യാറാക്കുന്ന വിഭവമാണ് ചപ്പാത്തി. എന്നാൽ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ പലരും ഹാഫ് കുക്ക്‌‌ഡ് ചപ്പാത്തിയെയാണ് ഇന്ന് ആശ്രയിക്കാറുള്ളത്. മാത്രമല്ല ചപ്പാത്തി കല്ലുപോലെ കട്ടിയായിപ്പോകുന്നുവെന്നും പൊങ്ങി വരാറില്ലെന്നും പലർക്കും പരാതിയുണ്ട്. ഇതിന് വീട്ടിൽതന്നെ പരിഹാരമുണ്ട്. മാവ് കുഴയ്ക്കുന്ന സമയത്ത് ഈ പൊടികൈകൾ പരീക്ഷിക്കാം.

ഇങ്ങനെ തയ്യാറാക്കാം

ഗോതമ്പ് പൊടി ഗുണമേന്മയുള്ളതും തരിയില്ലാത്തതുമാണെന്ന് ആദ്യം ഉറപ്പാക്കാം. ആവശ്യത്തിന് മാവ് എടുത്തതിനുശേഷം അല്പം ഉപ്പും അര ടീ‌സ്‌പൂൺ വെളിച്ചെണ്ണയുമൊഴിച്ച് യോജിപ്പിക്കണം. ഇതിലേയ്ക്ക് ചെറുചൂടുവെള്ളം കുറച്ചുകുറച്ചായി ഒഴിച്ച് ഏഴെട്ടുമിനിട്ട് നന്നായി കുഴച്ചെടുക്കാം. മാവ് നനഞ്ഞ തുണികൊണ്ട് മൂടിവച്ചതിനുശേഷം 20 മിനിട്ട് മാറ്റി വയ്ക്കണം.

മാവ് ചെറിയ ഉരുളകളാക്കാം. കട്ടി കൂടാനോ കുറയാനോ പാടില്ല. തവ ഹൈ ഫ്ളെയിമിൽ വയ്ക്കണം. ചപ്പാത്തി ഇടുന്നതിന് മുൻപായി തവ നല്ലപോലെ ചൂടായിരിക്കണം. ചപ്പാത്തിയിട്ടതിനുശേഷം ചെറിയ കുമിളകൾ പൊങ്ങി വരുമ്പോൾ മറിച്ചിടണം. കുറച്ച് എണ്ണയോ നെയ്യോ പുരട്ടി വീണ്ടും മറിച്ചിടണം. വൃത്തിയുള്ള തുണിയോ തവിയോ ഉപയോഗിച്ച് അരികുകളിൽ അമർത്തിയാൽ ചപ്പാത്തി നന്നായി പൊങ്ങിവരും.

കാസ്‌ട്രോളിലോ കോട്ടൺ തുണികൊണ്ട് പൊതിഞ്ഞ പാത്രത്തിലോ വേണം ചൂട് ചപ്പാത്തി സൂക്ഷിക്കേണ്ടത്. പാത്രത്തിന്റെ മൂടി നന്നായി അടച്ചുവയ്ക്കുന്നത് ചപ്പാത്തി ഏറെ നേരം മൃദുലമായിരിക്കാൻ സഹായിക്കും.

English Summary

A Malayalam article outlines practical techniques for preparing soft and fluffy chapatis at home. It recommends using quality flour, kneading with lukewarm water and a hint of oil, allowing the dough to rest, and employing specific cooking methods on a hot griddle. Storing hot chapatis in an airtight container is advised to maintain their softness.
RELATED TOPICS: CHAPATI TIPS, SOFT AND FLUFFY CHAPATI, SOFT CHAPATI MAKING, FLUFFY CHAPATI MAKING


News ⏭️

Back to top button