NEWS

പത്തിയിൽ ആരും കാണാത്ത അടയാളം; കൊത്താൻ ചീറിയടുത്തു, ഒന്നല്ല രണ്ടെണ്ണം

തിരുവനന്തപുരം ജില്ലയിലെ ആലംകോട് തൊപ്പിചന്ത എന്ന സ്ഥലത്തെ വീട്ടിലാണ് ഇന്ന് വാവ സുരേഷും സംഘവും എത്തിയത്. അടുക്കളയിൽ ചായയിടാൻ പോയ അമ്മയാണ് ആദ്യം പാമ്പിനെ കണ്ടത്. പിന്നാലെ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ തെരച്ചിൽ തുടങ്ങി. കുട്ടികളുള്ള വീടാണ്. കുറച്ച് സാധനങ്ങൾ മാറ്റിയതും പാമ്പിനെ കണ്ടു.

മൂർഖൻ പാമ്പുകൾ

ഒരു കുഞ്ഞ് മൂർഖൻ പാമ്പിനെയാണ് ആദ്യം കണ്ടത്. പക്ഷേ, സാധാരണക്കാരനല്ല, പത്തിയിൽ വ്യത്യസ്ത അടയാളമുള്ള മൂർഖൻ പാമ്പ്. “ഇതല്ല പാമ്പ്, വലിയ പാമ്പാണെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻ വാവ കുറച്ച് സാധനങ്ങൾ കൂടി മാറ്റിയതും വീട്ടുകാർ പറഞ്ഞ വലിയ മൂർഖൻ പാമ്പിനെയും കണ്ടു. അമ്മയും കുഞ്ഞുമാണ് ഇതെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും വാവ വ്യക്തമാക്കി. രണ്ട് പാമ്പുകളും ഒന്നിച്ച് വാവയ്ക്ക് നേരെ ചീറിയടുത്തു. കാണുക, വീടിനുള്ളിൽനിന്ന് രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

English Summary

Snake catcher Vava Suresh and his team captured two cobras from a house in Thoppichantha, Alamkode, Thiruvananthapuram district. A resident initially spotted a snake, leading to the discovery of a baby cobra with unique markings. Following the family’s claim, Vava then located a larger cobra inside the residence. He stated he could not confirm if the two snakes were mother and offspring.
RELATED TOPICS: KAUMUDY TV, SNAKE MASTER, VAVA SURESH, VAVA SURESH VIRAL VIDEO, SNAKE CATCHING VIDEO VIRAL

Read News ⏭️

Back to top button