NEWS
അമ്മയും മക്കളും തിരഞ്ഞെടുത്ത ടിക്കറ്റിന് അടിച്ചു ബംപർ; ഗൾഫിൽ മലയാളികൾക്ക് സമ്മാനപെരുമഴ

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ 289-ാം സീരീസ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ലക്ഷാധിപതികളായി. ഇവരടക്കം അഞ്ചു പ്രവാസികൾക്ക് 25 ലക്ഷം രൂപയിലേറെ (ഒരുലക്ഷം ദിർഹം) വീതം സമ്മാനം. മലയാളികളായ മൂന്നുപേരും ബംഗ്ലദേശിൽ നിന്നുള്ള രണ്ടുപേരുമാണ് ആശ്വാസസമ്മാനമായി ലക്ഷങ്ങൾ സ്വന്തമാക്കിയത്.വർഷങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചുവരുന്നവർക്കാണ് ഇത്തവണ സമ്മാനം ലഭിച്ചത്. കൂട്ടുകാരുടെ കൂട്ടായ്മയിൽ ടിക്കറ്റ് എടുത്തവരും വ്യക്തിഗതമായി ടിക്കറ്റ് വാങ്ങിയവരും വിജയികളിലുണ്ട്. സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആർ.പി. അഖിൽ ചന്ദ്രൻ (28), സ്കൂളിൽ സുരക്ഷാ ജീവനക്കാരനായ സൈദലവി കരിയോടൻ (44), ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശരത് ശശിധരൻ (33) എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികൾ.∙ സൈദലവിക്ക് കിട്ടുന്ന സമ്മാനത്തുക കുടുംബത്തിനായി കഴിഞ്ഞ 17 വർഷമായി യുഎഇയിൽ കഴിയുന്ന സൈദലവിയും സുഹൃത്തുക്കളിൽനിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ നാലു വർഷമായി എല്ലാ മാസവും സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ടിക്കറ്റ് എടുത്തുവരികയായിരുന്നു. സുഹൃത്ത് അനൂബ് യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇരുവർക്കും ഒരുമിച്ച് ലഭിച്ച ആദ്യ ബിഗ് ടിക്കറ്റ് വിജയമെന്ന പ്രത്യേകതയും ഇതോടെ സ്വന്തമായി.
Fashion ⏭️


