NEWS
കപ്പക്കടവിലെ സൈബർ പോരാളിയിൽനിന്ന് സ്വർണം പൊട്ടിക്കൽ തലവനിലേക്ക്; വിവാദങ്ങൾ ഹരമാക്കി ആയങ്കി

കോട്ടയം ∙ കേരളത്തിൽ രാഷ്ട്രീയ ക്രിമിനൽ പശ്ചാത്തലവും സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളും കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ് അർജുൻ ആയങ്കി. സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് സ്വർണക്കവർച്ച സംഘത്തിന്റെ തലവനിലേക്കും, തുടർന്ന് പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന കുറ്റവാളിയിലേക്കുമുള്ള അർജുൻ ആയങ്കിയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ ആയങ്കി, സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാൾ, പാർട്ടിക്ക് വലിയ സ്വാധീനമുള്ള കണ്ണൂരിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു.∙ സമൂഹമാധ്യമങ്ങളിലെ സൈബർ സഖാവ്സ്വർണം നേരിട്ട് കടത്തുന്നതിനു പകരം, വിദേശത്തുനിന്ന് മറ്റ് സംഘങ്ങൾ കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിനു പുറത്തുവച്ച് തട്ടിയെടുക്കുന്ന രീതിയാണ് അർജുൻ ആയങ്കിയും സംഘവും പരീക്ഷിച്ചത്. മലബാറിലെ ഗുണ്ടാ ഭാഷയിൽ ഇത് ‘സ്വർണം പൊട്ടിക്കൽ’ എന്നാണ് അറിയപ്പെട്ടത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ വഴി എത്തുന്ന കാരിയർമാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും സ്വർണം അപഹരിക്കുകയായിരുന്നു ഇവരുടെ രീതി. പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചുള്ള വാഹനങ്ങളിലാണ് ഇവർ പലപ്പോഴും കവർച്ചാ ആസൂത്രണം നടത്തിയിരുന്നത്. അർജുൻ ആയങ്കിയുടെ ക്രിമിനൽ, സ്വർണക്കടത്ത് ബന്ധങ്ങൾ പുറത്തുവന്നതോടെ സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിരോധത്തിലായി. പാർട്ടിക്ക് വലിയ രീതിയിൽ അപകീർത്തി ഉണ്ടാക്കിയതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതൃത്വം ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കി. ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഉപയോഗിച്ച് താൻ ഇപ്പോഴും പാർട്ടിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് വരുത്തിതീർക്കാനും, പൊലീസിനെ വെല്ലുവിളിക്കാനും അർജുൻ ആയങ്കിക്ക് കഴിഞ്ഞിരുന്നു.
Fashion ⏭️


