NEWS

‘മൂന്നാറിൽ ബദൽ ഗതാഗത സംവിധാനം വേണം’


മൂന്നാർ ∙രാജ്യാന്തരതലത്തിൽ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ മേഖല മഴക്കാലത്ത് പ്രകൃതിദുരന്തങ്ങൾ മൂലം ഗതാഗത തടസ്സമുണ്ടായാൽ ബദൽ സംവിധാനങ്ങൾ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകി.ദേശീയപാത വഴിയുള്ള ഗതാഗതം നിരോധിക്കുകയും പൊലീസ് സ്റ്റേഷൻ പാലം അപകടത്തിലാകുകയും ചെയ്ത പശ്ചാത്തലത്തിൽ പഴയ മൂന്നാർ ബൈപാസ് റോഡിൽ നിന്നും മുതിരപ്പുഴയ്ക്കു കുറുകെ പോസ്റ്റോഫിസ് കവലയിലേക്ക് അടിയന്തരമായി താൽക്കാലിക പാലം (ബെയ്‌ലി പാലത്തിനു സമാനമായി) ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകിയത്. മാട്ടുപ്പെട്ടി, ചൊക്രമുടി, ഗ്യാപ് റോഡ് മേഖലകളിൽ ഒരു മാസത്തിനുള്ളിൽ കുറിഞ്ഞി പൂക്കാൻ തുടങ്ങുന്നതോടെ മൂന്നാറിനു താങ്ങാൻ കഴിയാത്ത വിധത്തിൽ സഞ്ചാരികളുടെ വരവ് ഉണ്ടാകും. എന്നാൽ റോഡും പാലവുമില്ലാത്തതിനാൽ മൂന്നാറിൽ ഗതാഗതം സ്തംഭിക്കുന്നത് ഒഴിവാക്കാനായി പാലം ഒരുക്കണമെന്നാണ് ആവശ്യം.


Fashion ⏭️

Back to top button