NEWS
ആകാശച്ചുഴിയല്ല, അപകടകാരണം ലഹരി? പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്; എയർഇന്ത്യ വിമാനം പതിച്ചത് 300 അടി താഴ്ചയിലേക്ക്

ന്യൂഡല്‍ഹി∙ എയർഇന്ത്യ വിമാനം അപകടത്തിൽ പെട്ട സംഭവത്തിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. സംഭവം എയർഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഒഡിഷയ്ക്ക് സമീപത്ത് വിമാനം ആകാശച്ചുഴിയിൽ പെട്ട് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നാലെ പോസ്റ്റ്– ഫ്ലൈറ്റ് സ്ക്രീനിങ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ ടെസ്റ്റിന്റെ ഫലങ്ങൾ എയർഇന്ത്യയുമായി പങ്കുവച്ചിട്ടില്ലെന്നു കമ്പനി വക്താവ് അറിയിച്ചു. സിവിൽ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
Fashion ⏭️


