സജിൻ ഗോപുവിന്റെ ഈ കമ്പനി വേറെയാ

കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്
സജിൻ ഗോപുവിനെയും നാലു പുതുമുഖങ്ങളെയും കേന്ദ്ര കഥാപാത്രമാക്കി ടിനുപാപ്പച്ചൻ സംവിധാനം ചെയ്യുന്ന കൊല്ലം കോട്ട കമ്പനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾക്കുശേഷം ആക്ഷന് ഏറെ പ്രാധാന്യം നൽകി ടിനു പാപ്പച്ചൻ ഒരുക്കുന്നചിത്രം പൊലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പ്രതിനായകനായാണ് സജിൻ ഗോപു എത്തുന്നത്.
ആർ. അരവിന്ദൻ, സുജിത് സുന്ദരം എന്നിവർ ചേർന്നാണ് രചന. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് രാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് ഡിസൈൻ രങ്കനാഥ് രവി. ആക്ഷൻ കലൈകിംഗ് സൺ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ പാർത്ഥ്വിൻ എൻ, രാജൻ. അരുൺ നാരായ ൻ പ്രൊഡക്ഷൻസ്, അഞ്ജന ടാക്കീസ്, എവരി ഡേ ഫിലിംസ് എന്നീ ബാനറിൽ അരുൺ നാരാണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് നിർമ്മാണം. കോ പ്രൊഡ്യൂസർ അച്ചു ബേബി ജോൺ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ് അരുൺ നാരായൻ.
Business ⏭️


