NEWS
അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്; നിർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി

അർജുൻ ആയങ്കി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ കുടുക്കാൻ നിർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി. കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് ഇന്നലെ രാത്രി രണ്ടരയോടെയാണ് അർജുൻ ആയങ്കിയെ പൊലീസ് സംഘം പിടികൂടിയത്.
നിയമസഹായം തേടുന്നതിനായി സുഹൃത്തുക്കളായ അഭിഭാഷക ദമ്പതികളെ കാണാനാണ് അർജുൻ ആയങ്കി കണ്ണൂരിലെത്തിയത്. നഗരത്തിലെത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് ഇയാൾ അഭിഭാഷകരുടെ വീട്ടിലേക്ക് പോയത്. സംശയം തോന്നിയ ഓട്ടോഡ്രൈവർ വിവരം കണ്ണൂർ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അർജുനായി വലയൊരുക്കിയത്.


