NEWS

‘കടലിൽ കാണാതായവരെ കിട്ടിയോ’; അർജുനെ കുടുക്കിയത് ഓട്ടോ ഡ്രൈവർ, പിടിയിലായത് അഭിഭാഷകയുടെ വീട്ടിൽനിന്ന്


കണ്ണൂർ ∙ അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് വിവരം. ഓട്ടോയിലാണ് അർജുൻ ആയങ്കി കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ പിടികൂടുകയായിരുന്നു. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും അർജുൻ പറഞ്ഞു പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും പരിഹസിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച അർജുൻ കൂളായാണ് പൊലീസുകാരോടും മറ്റും ഇടപെട്ടത്. സ്റ്റേഷനിലെത്തിയ പത്രങ്ങളെല്ലാം വായിക്കുന്നുണ്ടായിരുന്നു. ഇത് പകർത്താൻ ശ്രമിച്ച ക്യാമറകളോട് മുഖം തിരിച്ചുമില്ല. 


Fashion ⏭️

Back to top button