SPORTS
ഫിറ്റ്നസ് പരീക്ഷ പാസാകാതെ സായ് സുദര്‍ശൻ, ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്; പകരക്കാരനായി മലയാളി താരം വൺ ഡൗൺ ഇറങ്ങും

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പേ ഇന്ത്യയ്ക്കു തിരിച്ചടി. ടോപ് ഓർഡറിലെ വിശ്വസ്ത ബാറ്റർ സായ് സുദർശൻ ഇന്ത്യൻ ടീമിൽനിന്നു പുറത്തായി. പരുക്കു കാരണം ബുദ്ധിമുട്ടിയിരുന്ന സായ് സുദർശൻ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. ടീം ക്യാംപിൽ ചേരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ സായ് സുദർശൻ പരാജയപ്പെട്ടു. ടോപ് ഓര്‍ഡറിൽ മൂന്നാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങുന്ന താരത്തിന്റെ കാലിനാണു പരുക്ക്.ഓഗസ്റ്റ് 15ന് ശ്രീലങ്കയിലെ ഗല്ലെയിലാണ് പരമ്പരയിലെ ആദ്യ മത്സരം. സായ് സുദർശന്റെ പരുക്ക് അപ്പോഴേക്കും ഭേദമാകാൻ സാധ്യതയില്ലാത്തതിനാലാണ് താരത്തെ ടീമിൽനിന്നും ഒഴിവാക്കിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് സായ് സുദർശൻ പരിശീലിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലാണ് സായ് സുദർശൻ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഇതുവരെ ഏഴു മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം മൂന്ന് അർധ സെഞ്ചറികളുൾപ്പടെ 383 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.
Auto ⏭️


