NEWS
ഏറ്റവും ശിക്ഷയനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി വി.ഡി.സവർക്കർ!; സ്കൂൾ ചോദ്യം വിവാദമായി

മഞ്ചേശ്വരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യം വിവാദമായി.15 ചോദ്യങ്ങൾക്കു പുറമേ നൽകിയ 5 ടൈ ബ്രേക്കർ ചോദ്യങ്ങളിൽ അവസാനത്തേത് ഇങ്ങനെ: ‘ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?’. അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയത് വി.ഡി.സവർക്കർ എന്നാണ്.
Fashion ⏭️


