SPORTS
ഉത്തരാഖണ്ഡിൽ ഭൂമി വാങ്ങാൻ മൂന്ന് വർഷമായി ശ്രമിക്കുന്നു: രാത്രി 12.46ന് മുഖ്യമന്ത്രിയുടെ സഹായം തേടി ഋഷഭ് പന്ത്!

ന്യൂഡൽഹി∙ ജന്മനാടായ ഉത്തരാഖണ്ഡിലേക്കു മാറാൻ താൽപര്യമുണ്ടെന്നും, അവിടെ കുറച്ചു സ്ഥലം ആവശ്യമുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് സന്ദേശമയച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. വർഷങ്ങളായി ഉത്തരാഖണ്ഡിൽ ഭൂമി വാങ്ങാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം രാത്രി പന്ത് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് സ്വദേശിയായ ഋഷഭ് പന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണു കളിക്കുന്നത്. ശനിയാഴ്ച അർധ രാത്രി 12.46 ന് ഋഷഭ് പന്തിന്റെ സന്ദേശം പ്രത്യക്ഷപ്പെട്ടത് ആരാധകരെയും ഞെട്ടിച്ചു.‘‘സംസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോൾ എനിക്ക് ലഭിക്കേണ്ടിയിരുന്ന ഭൂമി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റ് കാര്യങ്ങളെല്ലാം മാറ്റിവെച്ച്, എന്റെ നാടിന്റെ വികസനത്തിൽ പങ്കാളിയാകാനും എന്റെ ജനതയ്ക്കൊപ്പം ജീവിക്കാനും താൽപര്യമുണ്ട്. ദയവായി ഈ വിഷയം പരിഗണിക്കണം; കഴിഞ്ഞ മൂന്ന് വർഷമായിട്ടും എനിക്ക് ഭൂമി ലഭിച്ചിട്ടില്ല. മറുപടിക്കായി കാത്തിരിക്കുന്നു.’’– എന്നായിരുന്നു ഋഷഭ് പന്തിന്റെ പ്രതികരണം. അതേസമയം ഋഷഭ് പന്തിന്റെ ആവശ്യം അംഗീകരിക്കുന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.
Auto ⏭️


