NEWS
പുരപ്പുറ സോളർ: പിഎം സൂര്യ ഘർ സബ്സിഡിയിൽ തമിഴ്നാടിന്റെ വമ്പൻ നീക്കം, കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്യുടെ ഒരുലക്ഷം

നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’യിൽ സർപ്രൈസ് നീക്കവുമായി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാർ. കഴിഞ്ഞദിവസം അവതരിപ്പിച്ച, ടിവികെ സർക്കാരിന്റെ കന്നി ബജറ്റിലാണ് അതിശയിപ്പിക്കുന്ന പ്രഖ്യാപനമുണ്ടായത്.പിഎം സൂര്യ ഘർ യോജന പ്രകാരം ഉപഭോക്താവിന് പരമാവധി നേടാവുന്ന സബ്സിഡി 78,000 രൂപയാണ്. എന്നാൽ, പദ്ധതിയിൽ സംസ്ഥാനത്തിന്റെ വിഹിതവും ചേർത്ത് പരമാവധി ഒരുലക്ഷം രൂപ സബ്സിഡി നൽകാനാണ് വിജയ് സർക്കാർ തീരുമാനിച്ചത്. പിഎം സൂര്യ ഘർ യോജനപ്രകാരം പുരപ്പുറ സോളർ സ്ഥാപിക്കുന്ന തമിഴ്നാട്ടിലെ ഉപഭോക്താവിന് ഒരുലക്ഷം രൂപവരെ സബ്സിഡി കിട്ടും.കേരളത്തിൽ 3.24 ലക്ഷം കുടുംബങ്ങൾ പദ്ധതിപ്രകാരം ഇതിനകം 2101.22 കോടി രൂപ സബ്സിഡി നേടി. 1229.1 മെഗാവാട്ടാണ് പദ്ധതിയിൽ കേരളം കൈവരിച്ച ഉൽപാദനശേഷി.
Fashion ⏭️


