NEWS
‘ഒരാളെ ആക്രമിച്ചാൽ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം’: പ്രതിരോധ കരാറിൽ ഒപ്പുവച്ച് സൗദി, തുർക്കി, പാക്കിസ്ഥാന്‍

ജിദ്ദ∙ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പാക്കിസ്ഥാനും സൗദി അറേബ്യയും തുർക്കിയും ‘മെക്ക’ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമാണ് കരാർ. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.ഏതൊരു ആക്രമണത്തിനുമെതിരെ കൂട്ടായ പ്രതിരോധം ശക്തമാക്കാനാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും. മൂന്ന് രാജ്യങ്ങൾക്കിടയിലുമുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തും. ഓരോ രാജ്യത്തിനും പ്രത്യേകമായുള്ള സൈനിക ബാധ്യതകളോ കടമകളോ കരാറിൽ പറയുന്നില്ല.
Fashion ⏭️


