NEWS

അമിത് ഷാ ഇന്നും സഭയിലെത്തിയില്ല; ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞാൽ പ്രതിപക്ഷം താങ്ങില്ലെന്ന് റിജിജു


ന്യൂഡൽഹി ∙ അമിത് ഷാ സഭയിലെത്താത്തതും രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയും ആയുധമാക്കി പ്രതിപക്ഷ ബഹളം തുടർന്നതോടെ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളിലും നടപടികൾ തടസ്സപ്പെട്ടു. ആഭ്യന്തരമന്ത്രി സഭയിൽ വരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹത്തെ അറിയിക്കണമെന്ന് രാജ്യസഭാ ചെയർമാൻ സി.പി.രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിനോടു പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയും അമിത് ഷാ എത്താതിരുന്നതോടെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാൽ അമിത് ഷാ സഭയിൽ വരണമെന്ന് ചെയർ‌മാൻ നിർദേശിച്ചിട്ടില്ലെന്നും ഖർഗെ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുമായിരുന്നു കിരൺ റിജിജുവിന്റെ മറുപടി. ഇതോടെ പ്രതിപക്ഷം പ്രകോപിതരായി പ്രതിഷേധം തുടർന്നു. ശൂന്യവേളയിൽ ആദ്യ അരമണിക്കൂറും ചോദ്യോത്തര വേളയിൽ മൂന്നു മിനിറ്റും മാത്രമാണ് സഭ ചേർന്നത്. ബഹളം തുടർന്നതോടെ തിങ്കളാഴ്ച ചേരാനായി പിരിഞ്ഞു.


Fashion ⏭️

Back to top button