BUSINESS
SBI Q1 Results : കണക്കു കൂട്ടലുകൾ മറികടന്ന പ്രകടനം, ജൂൺ പാദത്തിൽ മികച്ച നേട്ടവുമായി എസ്.ബി.ഐ

The Economic Times Malayalam • Updated: 7 Aug 2026, 8:08 pm ISTSBI News : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നടപ്പു സാമ്പത്തിക വർഷത്തെ ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ചു. അറ്റാദായത്തിലും, വരുമാനത്തിലും വിപണിയുടെ കണക്കു കൂട്ടലുകൾ മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. ഓഹരികൾ നേട്ടത്തിലാണ് ക്ലോസിങ് നടത്തിയത്ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), നടപ്പ് സാമ്പത്തിക വർഷത്തെ ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ചു. വിപണിയുടെ പ്രതീക്ഷകൾ മറികടന്ന് ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് (YoY) 19,160 കോടിയിൽ നിന്ന് 10% വർധിച്ച് 21,121 കോടി രൂപയിലെത്തി. എസ്.ബി.ഐ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്എസ്.ബി.ഐ ജൂൺ പാദഫലങ്ങൾ അറ്റ പലിശ വരുമാനം YoY അടിസ്ഥാനത്തിൽ 15% വളർച്ചയോടെ 46,992 കോടി രൂപയിലെത്തി. ഇതും വിദഗ്ധരുടെ കണക്കു കൂട്ടലിനേക്കാൾ മികച്ച പ്രകടനമാണ് ഓപ്പറേറ്റിങ് പ്രൊഫിറ്റ് YoY അടിസ്ഥാനത്തിൽ 10% ഉയർന്ന് 33,529 കോടി രൂപയായി മാറി ആഭ്യന്തര അറ്റ പലിശ മാർജിൻ (Domestic NIM) 2026 മാർച്ച് പാദത്തേക്കാൾ 7 ബേസിസ് പോയിന്റുകൾ ഉയർന്ന് 3% എന്ന നിലയിലെത്തി Whole bank NIM 5 ബേസിസ് പോയിന്റുകളുടെ വർധനയോടെ 2.86% എന്ന നിലയിലെത്തി എസ്.ബി.ഐയുടെ ആകെ ബിസിനസ് ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ 110 ട്രില്യൺ രൂപ മറികടന്നു. ഡെപ്പോസിറ്റുകൾ 60 ട്രില്യൺ രൂപയ്ക്ക് മുകളിലാണ് അഡ്വാൻസസ് 50 ട്രില്യൺ രൂപ നിലവാരം മറികടന്നു ബാങ്കിന്റെ ഡെപ്പോസിറ്റ് വളർച്ച, വായ്പാ വിതരണത്തേക്കാൾ വേഗത കുറഞ്ഞ നിലയിലാണ് Whole bank deposits YoY അടിസ്ഥാനത്തിൽ 10% വർധന നേടി CASA ഡെപ്പോസിറ്റ്സ് സമാന കാലയളവിൽ 9% വളർന്ന് 39.24% എന്ന നിലയിലെത്തി ജൂൺപാദത്തിൽ ബാങ്കിന്റെ അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടു. ഗ്രോസ് എൻ.പി.എ 1.47% എന്ന നിലയിലാണ് കഴിഞ്ഞ വർഷത്തെ സമാന പാദത്തേക്കാൾ 36 ബേസിസ് പോയിന്റുകളാണ് മെച്ചപ്പെട്ടത് നെറ്റ് എൻ.പി.എ റേഷ്യോ 9 ബേസിസ് പോയിന്റുകൾ ഉയർന്ന് 0.38% എന്ന നിലയിലെത്തി ഡിജിറ്റൽ അഡോപ്ഷനിൽ എസ്.ബി.ഐ പുലർത്തുന്ന മികവ് തുടരുകയാണ്. ജൂൺ പാദത്തിൽ 64 ശതമാനത്തിലധികം സേവിങ്സ് അക്കൗണ്ടുകളും യോനോ വഴി ഡിജിറ്റലായിട്ടാണ് ഓപ്പൺ ചെയ്തത്എസ്.ബി.ഐ ഓഹരികൾഇന്ന് വാരാന്ത്യത്തിൽ നേട്ടത്തിലാണ് എസ്.ബി.ഐ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. എൻ.എസ്.ഇയിൽ 1.12% വില ഉയർന്ന് 1,097.20 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തിട്ടുള്ളത്.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


