NEWS

നീറ്റ് പരീക്ഷ: പത്തനംതിട്ടയിൽ പിഡിഎഫ് ചോർന്നു; എത്തിയത് രാജസ്ഥാൻ വഴി, സിബിഐ കണ്ടെത്തൽ


ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കേരളത്തിലെ വിദ്യാർഥികളുടെ പങ്കും പുറത്ത്. സിബിഐ കുറ്റപത്രത്തിലാണ് പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് നീളുന്ന അന്വേഷണത്തിന്റെ വിവരങ്ങളുള്ളത്.ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ ഹിതേഷ് കുമാറിന് തന്റെ റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യപ്പേപ്പറിന്റെ പിഡിഎഫ് ഫയലുകൾ ലഭിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ലക്ഷയ് രാജ് മുൻപ് സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു. തെളിവുകൾ നശിപ്പിക്കാനായി, ചാറ്റുകൾ ലക്ഷയ് രാജ് ഡിലീറ്റ് ചെയ്തതായും സിബിഐ കണ്ടെത്തി.പിഡിഎഫിലുണ്ടായിരുന്ന ചോദ്യങ്ങൾ പരീക്ഷയിലും ഉൾപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയതോടെയാണ് ഇത് എവിടെ നിന്നു ലഭിച്ചതാണെന്ന് അന്വേഷിച്ചത്. വീട്ടുടമയുടെ കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന മകൻ അയച്ചു നൽകിയതാണെന്നും മകൻ മുറി പങ്കിടുന്ന മറ്റൊരു വിദ്യാർഥിയാണു ഇതു കൈമാറിയതെന്നുമായിരുന്നു വെളിപ്പെടുത്തൽ.


Fashion ⏭️

Back to top button