BUSINESS

ഗുജറാത്തിൽ ഇന്ത്യയിലെ ഏറ്റവും വമ്പൻ ലുലുമാൾ, അമിത് ഷായെ കണ്ടു യൂസഫലി, ഒരുങ്ങുന്നത് ഫൈവ്സ്റ്റാർ ഹോട്ടലും


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യൂസഫലി അമിത് ഷായ്ക്ക് വിശദീകരിച്ചു നൽകി. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് നാലായിരം കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റ് എന്നിവ അടങ്ങിയ വൻ പദ്ധതി വരുന്നത്. ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കർ ഭൂമിയിലാണ് പദ്ധതി ഒരുങ്ങുന്നത്. 15,000 തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. കൂടാതെ ഫുഡ് പാർക്ക്, ഫിഷ് പ്രോസസിങ് പ്ലാന്റ് എന്നിവയും സംസ്ഥാനത്ത് ഒരുക്കാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും കൂടിക്കാഴ്‌ചയിൽ മന്ത്രി ഉറപ്പ് നൽകി. ലുലു ഇന്റർനാഷണൽ ഹോൾഡിംങ്സ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ എ.വി.ആനന്ദ് റാമും സംബന്ധിച്ചു.കോട്ടയത്ത് രണ്ടാമത്തെ ലുലുകോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കൂടി യാഥാർത്ഥ്യമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശേരിയിൽ ഉയരുന്ന കെജിഎ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജിഎബ്രഹാം എന്നിവരുടെ സാന്നിധ്യത്തിൽ ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി.ഈപ്പൻ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.കോട്ടയത്തിനും സമീപമുള്ള പത്തനംത്തിട്ട, ആലപ്പുഴ, കൊല്ലം ജില്ലയിലെ ഉപഭോക്താകൾക്കും ഏറെ സൗകര്യപ്രദമാകും ചങ്ങനാശേരിയിലെ ലുലു ഹൈപ്പർമാർക്കറ്റ്. 550ലേറെ പുതിയ തൊഴിവസരം കൂടിയാണ് ഒരുങ്ങുന്നത്.


Travel ⏭️

Back to top button