LIFESTYLE
വീട്ടിൽ ഏറ്റവുമധികം പൊടി ഒളിഞ്ഞിരിക്കുന്നത് ഇവിടെയാകാം! എന്താണ് കാരണം?

വീട്ടിൽ പൊടി ഏറ്റവുമധികം മറഞ്ഞിരിക്കുന്ന ഇടങ്ങളിലൊന്നാണ് ഫാൻ. ഉയരത്തിലായതുകൊണ്ട് ഫാൻ വൃത്തിയാക്കാൻ പലരും ശ്രമിക്കാറില്ല, ഇനി വല്ലപ്പോഴുമൊന്ന് വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ നിറയെ പൊടി ഫാനിന്റെ ചിറകുകളിൽ അടിഞ്ഞിരിപ്പുണ്ടാകും. വൃത്തിയാക്കിയാലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൊടി അടിഞ്ഞുകൂടും.എന്തുകൊണ്ടാണ് ഫാൻ മാത്രം ഇത്ര വേഗത്തിൽ പൊടി പിടിക്കുന്നത്? ഇതിന് പിന്നിൽ അൽപം ശാസ്ത്രമുണ്ട്. വായുവിന്റെ ചലനം, സ്റ്റാറ്റിക് ഇലക്ട്രിസിറ്റി, ഫാനിന്റെ രൂപകൽപന എന്നിവ ഇതിൽ പ്രധാന പങ്കുവഹിക്കുന്നു.നമ്മുടെ ചുറ്റുമുള്ള വായുവിൽ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ആയിരക്കണക്കിന് പൊടിപടലങ്ങൾ ഉണ്ട്. ഫാൻ പ്രവർത്തിക്കുമ്പോൾ ഈ പൊടിപടലങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നതിനാലാണ് ഫാനിന്റെ ചിറകുകൾ പൊടിയുടെ പ്രധാന കേന്ദ്രമായി മാറുന്നത്. ഫാനിൽ കാണുന്ന പൊടിയിൽ ഏറിയ പങ്കും നാരുകൾ, മുടി, പൂമ്പൊടി എന്നിവ ആയിരിക്കും.സ്റ്റാറ്റിക് ഇലക്ട്രിസിറ്റിഫാനിന്റെ ചിറകിൽ പൊടി ഒട്ടിപ്പിടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി. ഫാൻ കറങ്ങുമ്പോൾ ചിറകുകളും വായുവും തമ്മിലുള്ള ഘർഷണം മൂലം ചെറിയ തോതിൽ വൈദ്യുത ചാർജ് രൂപപ്പെടാം. വായുവിലെ പൊടിപടലങ്ങൾക്കും ചെറിയ വൈദ്യുത ചാർജ് ഉണ്ടാകാം. വിപരീത ചാർജുള്ള ഈ കണങ്ങൾ തമ്മിൽ ആകർഷണം ഉണ്ടാകുന്നതിനാൽ പൊടി ഫാനിന്റെ ഉപരിതലത്തിൽ എളുപ്പത്തിൽ ഒട്ടിപ്പിടിക്കുന്നു.ഫാനിന്റെ ആകൃതിയും ഒരു കാരണമാണ്
Cinema ⏭️


