ഗപ്പിയുടെ പത്താം വർഷം; ടൊവിനോയും ജോൺപോളും ചേതനും വീണ്ടും

ടൊവിനോയുടെ ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ പാക്കപ്പായി
പ്രേക്ഷകസ്വീകാര്യത ഏറെ നേടിയ ഗപ്പിയുടെ പത്താം വാർഷികത്തിൽ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നായകൻ ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും ഒന്നിക്കുന്ന ചിത്രത്തിൽ ഗപ്പിൽ നിറഞ്ഞുനിന്ന ചേതൻ ജയലാലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആണ് ഗപ്പി. തേജസ് വർക്കി എന്ന എൻജിനിയറെ അവതരിപ്പിച്ച് ടൊവിനോ തോമസ് തന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ഗപ്പി.
ഗപ്പിക്കു പിന്നാലെ സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രവും കൈയൊപ്പ് പതിപ്പിച്ചു. ബോക്സ് ഓഫീസിൽ പണം വാരിയ രോമാഞ്ചം എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായും ജോൺപോൾ ജോർജ് തിളങ്ങി. ‘ഇന്ദ്രൻസ്” ടൈറ്റിൽ കഥാപാത്രമായി എത്തിയ ‘ആശാൻ” ആണ് ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
അതേസമയം ടൊവിനോ തോമസും നസ്രിയ നസിമും സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന ’ ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ പാക്കപ്പായി. നീരജ് മാധവ്, ബേബി ജീൻ, ഷംല ഹംസ, ജിനു ജോസഫ്, ഗോകുലൻ, ശിവഹരിഹരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും കെ.എൽ 10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയും സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കരിയയും ചേർന്നാണ് തിരക്കഥ .
Business ⏭️


