NEWS
വിദേശ മെഡിക്കൽ പഠനം: സ്റ്റൈപ്പൻഡ് നൽകാൻ ഉത്തരവ്

കൊച്ചി: വിദേശത്തെ മെഡിക്കൽ പഠനത്തിനു ശേഷം സംസ്ഥാനത്ത് ഇന്റേൺഷിപ്പ് (സി.ആർ.എം.ഐ) പൂർത്തിയാക്കിയവർക്ക് ഉടൻ സ്റ്റൈപ്പൻഡ് വിതരണം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് ആൻഡ് പേരന്റ്സ് അസോസിയേഷനും ഒരു കൂട്ടം മെഡിക്കൽ ബിരുദധാരികളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റ ഉത്തരവ്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റ് സഹിതം സ്റ്റൈപ്പൻഡിനുള്ള അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജി 21ന് വീണ്ടും പരിഗണിക്കും.


