NEWS
കൈത്തറി: ഓണവിപണി പിടിക്കാൻ അന്യസംസ്ഥാന ലോബി

ഓണ വിപണിയിൽ കൈത്തറിത്തുണിക്ക് വെല്ലുവിളിയായി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പവ്വർലൂം നിർമ്മിത വ്യാജ കൈത്തറി കേരളത്തിലേക്ക് . സെറ്റ്മുണ്ട്, കസവു സാരി, നൂറിഴമുണ്ട്, കൈത്തറി സാരി എന്നിവയൊക്കെയാണ് ജനപ്രിയ ഉൽപ്പന്നങ്ങൾ. വില അല്പം കൂടുമെങ്കിലും ഗുണം മെച്ചമായതാണ് ഈ പാരമ്പര്യ തൊഴിൽ മേഖലയെ നിലനിറുത്തുന്നത്. വിൽപ്പനയുടെ 75 ശതമാനവും ഓണക്കാല വിപണിയെ ആശ്രയിച്ചാണ്. ഖാദി മേഖലയും വ്യാജന്മാരുടെ ഭീഷണിയിലാണ്. ലൂമുകളിൽ നെയ്ത ഖാദി മുണ്ട് 100 രൂപയ്ക്ക് താഴെ ചില്ലറ വിപണിയിൽ ലഭ്യം.
Read News ⏭️


