SPORTS

രാജ്യാന്തര ക്രിക്കറ്റ് ഐപിഎൽ പോലെ എളുപ്പമല്ല: വൈഭവ് സൂര്യവംശിക്കും കുടുംബത്തിനും മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി സ്വന്തം കരിയറിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി അജിൻക്യ രഹാനെ. ചെറുപ്രായത്തിൽ തന്നെ പ്രശസ്തനായ വൈഭവ് ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കണമെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബം ഉറപ്പുവരുത്തണമെന്നും രഹാനെ ഒരു സ്പോർട്സ് പോഡ്കാസ്റ്റിൽ പ്രതികരിച്ചു. ‘‘ശരിയായ മാർഗ നിർദേശങ്ങൾ ലഭിക്കുകയെന്നതാണ് വൈഭവിന് ഇപ്പോൾ പ്രധാനപ്പെട്ട കാര്യം. എവിടെനിന്നാണ് അതു ലഭിക്കുക. അദ്ദേഹത്തിന്റെ കുടുംബമാണ് അതു ചെയ്യേണ്ടത്. വൈഭവിന് എന്താണ് ആവശ്യമെന്നു മനസ്സിലാക്കി കുടുംബം അതു ചെയ്യണം.’’– രഹാനെ പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ടീമിൽ ഉള്‍പ്പെട്ടതോടെ ഇന്ത്യയ്ക്കായി കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനു സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളിൽ 14,13,15 റൺസുകളാണ് വൈഭവ് സ്കോർ ചെയ്തത്. പിന്നീട് സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികൾ (81,50) നേടിക്കൊണ്ട് വൈഭവ് മികവു തെളിയിച്ചു. ഏഷ്യാകപ്പ് ക്രിക്കറ്റിലാണ് വൈഭവ് ഇനി ഇന്ത്യന്‍ ജഴ്സിയിൽ കളിക്കുക.


Auto ⏭️

Back to top button