NEWS
ഒഴിഞ്ഞ മദ്യക്കുപ്പിക്ക് 20 രൂപ: പിൻവലിച്ചത് താൽക്കാലികം; ഓണത്തിരക്ക് കഴിഞ്ഞാൽ തിരിച്ചുവരും?

തിരുവനന്തപുരം∙ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് 20 രൂപ അധികം ഈടാക്കുന്ന പദ്ധതി ബവ്കോ പിന്‍വലിച്ചത് താല്‍ക്കാലികമെന്ന് എക്സൈസ് മന്ത്രി എം.ലിജു. ഓണത്തിരക്ക് കഴിഞ്ഞാല്‍ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത് ആലോചിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ ഫലപ്രദമായി സംസ്ക്കരിക്കുന്നതിന് 20 രൂപ ഈടാക്കുന്നത് നല്ല മാതൃകയെന്നാണ് കരുതുന്നതെന്നും ലിജു പറഞ്ഞു.കുപ്പി തിരികെ നല്കുമ്പോള് പണം നല്കുന്ന പരീക്ഷണ പദ്ധതി ബവ്കോ എം.ഡി കഴിഞ്ഞദിവസമാണു പിന്‍വലിച്ചത്. 20 രൂപ ഈടാക്കി കുപ്പി സംഭരിക്കുന്നത് ഫലപ്രദമല്ലെന്നായിരുന്നു വിലയിരുത്തല്‍. മദ്യ ഉപഭോക്താക്കളുടെ പരാതിയും മദ്യം സൂക്ഷിക്കാന്‍ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണെന്നും ഉത്തരവിലുണ്ടായിരുന്നു. തദ്ദേശവകുപ്പുമായി ചേര്‍ന്ന് പ്ലാസ്റ്റിക് സംസ്കരണത്തിനു മറ്റ് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ബവ്കോ എം.ഡി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലായി 20 ഔട്ട്ലെറ്റുകളിലാണു കഴിഞ്ഞ സര്‍ക്കാര്‍ കുപ്പിക്ക് 20 രൂപ അധികം ഈടാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നത്.
Fashion ⏭️


