LIFESTYLE
എന്താണ് സോളോ ലിവിങ്? ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ പുതിയ ട്രെൻഡ്; ഗുണവും ദോഷവും അറിയാം

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വാടകവീടുകളിലും അപ്പാർട്മെന്റുകളിലും ഒരു നിശ്ശബ്ദ വിപ്ലവം അരങ്ങേറുകയാണ്. കുടുംബത്തോടൊപ്പമോ റൂംമേറ്റുകൾക്കൊപ്പമോ താമസിക്കുന്ന പരമ്പരാഗത ശൈലിയിൽ നിന്നുമാറി, ‘ഒറ്റയ്ക്ക് താമസിക്കുക’ അല്ലെങ്കിൽ സോളോ ലിവിങ് എന്ന പുതിയ ജീവിതരീതിയിലേക്ക് ഇന്ത്യൻ യുവാക്കൾ ചുവടുവയ്ക്കുകയാണ്.സ്വന്തം ഇടത്തെക്കുറിച്ചുള്ള ബോധവും വ്യക്തിഗത സ്വാതന്ത്ര്യവും റൂംമേറ്റ് വഴക്കുകളിൽ നിന്നും കുടുംബപരമായ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനവുമാണ് ഭൂരിഭാഗം പേരെയും ഈ ശൈലിയിലേക്ക് ആകർഷിക്കുന്നത്. മില്ലേനിയലുകളും ജെൻ സീയും ജീവിതത്തിന് നൽകുന്ന പുതിയ നിർവചനം കൂടിയാണ് സോളോ ലിവിങ്.ഏകാന്തതയോ സ്വാതന്ത്ര്യമോ?’സോളോ ലിവിങ്’ വെറുമൊരു താമസസൗകര്യം മാത്രമല്ല, അതൊരു ജീവിതശൈലിയാണ്. ആരുടെയും ഇടപെടലുകളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ സ്വന്തം സമയവും തീരുമാനങ്ങളുമായി ജീവിക്കാം എന്നതാണ് ഗുണം.എപ്പോൾ എഴുന്നേൽക്കണം, എന്ത് കഴിക്കണം, മുറി എങ്ങനെ അലങ്കരിക്കണം തുടങ്ങി ദൈനംദിന തീരുമാനങ്ങളിൽ മറ്റ് ആരുടെയും അനുവാദം ആവശ്യമില്ല. വീട്ടുചെലവുകളും ബില്ലുകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുക, പാചകം, ശുചീകരണം തുടങ്ങിയ കാര്യങ്ങൾ സ്വയം ചെയ്യുക എന്നിവ വ്യക്തികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരും സ്വാശ്രയത്വമുള്ളവരുമാക്കുന്നു. ഇവയെല്ലാം തനിയെ കൈകാര്യം ചെയ്യുന്നതിലൂടെ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വർധിക്കുന്നു. ഒപ്പം ജോലി തിരക്കുകൾക്ക് ശേഷം തങ്ങളുടേത് മാത്രമായ ശാന്തമായ അന്തരീക്ഷവും മാനസികമായ സമാധാനവും സോളോ ലിവിങ് നൽകുന്നു.വെല്ലുവിളികൾ
Cinema ⏭️


