LIFESTYLE
ഫ്ലാറ്റിൽ നിസ്സാരമെന്ന് കരുതുന്ന ഈ മാറ്റങ്ങൾ വരുത്താറുണ്ടോ? പലതും നിയമവിരുദ്ധമാകാം; ശ്രദ്ധിക്കുക

‘മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്നയാൾ ബാൽക്കണി അടച്ചുപൂട്ടി മുറിയാക്കി മാറ്റിയല്ലോ’, ‘പല അയൽക്കാരും ബെഡ്റൂമുകളുടെ വലുപ്പം കൂട്ടാൻ ഭിത്തി പൊളിച്ചല്ലോ’ – സ്വന്തം ഫ്ലാറ്റുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ മറ്റുള്ളവർ ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ ന്യായീകരിക്കുന്നത് ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്.എന്നാൽ നിയമത്തിന്റെ കണ്ണിൽ, ഒരു അനധികൃത മാറ്റം മറ്റൊന്നിനെ ന്യായീകരിക്കാനുള്ള കാരണമല്ല. അനുവദനീയമായ കെട്ടിട പ്ലാനോ മുനിസിപ്പൽ നിയമങ്ങളോ അനുശാസിക്കുന്ന മുൻകൂർ അനുമതികൾ വാങ്ങാതെ ബാൽക്കണിയിൽ സ്ഥിരമായ തണൽ സ്ഥാപിക്കുന്നതോ, അധിക താമസസ്ഥലത്തിനായി അത് അടച്ചുകെട്ടുന്നതോ, മുറിയുടെ വലുപ്പം കൂട്ടാൻ പാർട്ടീഷൻ ഭിത്തികൾ പൊളിക്കുന്നതോ ഒക്കെ പൂർണമായും നിയമവിരുദ്ധമാണ്. സമുച്ചയത്തിലെ മറ്റ് ഭൂരിഭാഗം താമസക്കാരും സമാനമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ പോലും, ആ മാറ്റങ്ങൾ അനധികൃതമായിത്തന്നെ തുടരുമെന്നതാണ് വസ്തുത.ഉടമസ്ഥർ നേരിടുന്ന ഈ വലിയ ആശയക്കുഴപ്പത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇപ്പോൾ ബോംബെ ഹൈക്കോടതി രംഗത്തെത്തിരിക്കുകയാണ്. മുനിസിപ്പൽ അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഫ്ലാറ്റ് ഉടമകൾക്ക് അവരുടെ അപ്പാർട്മെന്റുകളിൽ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വരുത്താൻ കഴിയുക എന്ന് വ്യക്തമാക്കുന്ന ഒരു നയരേഖ രൂപീകരിക്കാൻ കോടതി മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.കോടതി ഇടപെടലിനു പിന്നിൽപതിവായി ചെറിയ നവീകരണങ്ങൾ നടത്തുന്ന ലക്ഷക്കണക്കിന് അപ്പാർട്മെന്റ് ഉടമകൾക്ക് ആശ്വാസമാണ് ഈ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കുന്നത്, തുറന്ന ടെറസുകളിൽ ഭാരം കുറഞ്ഞ സംരക്ഷണ ഷെഡുകൾ പണിയുന്നത്, ജിപ്സം അല്ലെങ്കിൽ വുഡ് പാനലുകൾ ഉപയോഗിച്ച് താൽക്കാലിക പാർട്ടീഷനുകൾ നിർമിക്കുന്നത്, ആവശ്യങ്ങൾക്കനുസരിച്ച് യൂട്ടിലിറ്റി ഇടങ്ങൾ പുനഃക്രമീകരിക്കുന്നത് എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് സാധരണയായി താമസക്കാർ ഫ്ലാറ്റുകളിൽ വരുത്താറുള്ളത്. ഈ മാറ്റങ്ങൾ ഭവന സൊസൈറ്റികളും നിർമാതാക്കളും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളെ ജഡ്ജിമാർ ശക്തമായി വിമർശിച്ചു. ഇത്തരം നിയമവിരുദ്ധ നിർമാണങ്ങളുടെ തുടർച്ചയായ നിലനിൽപ്പ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവ ഉടനടി പൊളിച്ചുനീക്കാൻ അർഹമാണെന്നും കോടതി വ്യക്തമാക്കി.ഒക്യുപേഷൻ സർട്ടിഫിക്കറ്റും നിയമക്കുരുക്കുകളും
Cinema ⏭️


