NEWS

വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ പെല്ലറ്റ് തോക്ക്: വീഴ്ച സമ്മതിച്ച് ആർഎഎഫ് മേധാവി


ന്യൂഡൽഹി ∙ കഴിഞ്ഞ 20നു പാർലമെന്റ് മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നു റാപ്പിഡ് ആക്​ഷൻ ഫോഴ്സ് (ആർഎഎഫ്) മേധാവി തന്നെ സമ്മതിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണു ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്.  വിദ്യാർഥികളെയും യുവാക്കളെയും നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നു വ്യക്തമല്ല. കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്കു (സിആർപിഎഫ്) കീഴിൽ 1992ൽ രൂപം നൽകിയ ആർഎഎഫിനെയാണു കലാപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ നിയോഗിക്കുന്നത്.


Fashion ⏭️

Back to top button