NEWS

‘കഷ്ടപ്പെടേണ്ട, നീക്കം ചെയ്യില്ല’; ധർമേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ പോസ്റ്റ്; പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘കാണാതായി’


ഭുവനേശ്വർ∙ ധര്‍മേന്ദ്ര പ്രധാൻ രാജിവച്ചതിനെ അനുകൂലിച്ച് പോസ്റ്റിട്ട ബിജെപി എംപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ‘കാണാതായി’. ഭുവനേശ്വർ എംപി അപരാജിത സാരംഗിയുടെ മകൾ അർച്ചിത സച്ചിൻ രഹാർ ആണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. മണിക്കൂറുകൾക്കകം അർച്ചിതയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ തന്നെ അപ്രത്യക്ഷമായി.ആദ്യ പോസ്റ്റിന് പിന്നാലെ മറ്റൊരു പോസ്റ്റും അര്‍ച്ചിതയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. “പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് സന്ദേശം അയക്കുന്ന ഡിപിയുടെ പിഎയോടാണ്, ‘കഷ്ടപ്പെടേണ്ട, ഞാൻ പോസ്റ്റ് നീക്കം ചെയ്യില്ല, ജയ് ജഗന്നാഥ്, ജയ് ഹിന്ദി” എന്നാണ് ഇൻസ്റ്റഗ്രാമിൽ എഴുതിയത്. ഇതിനു മുൻപ് പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ പിഎ അമ്മയ്ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്നും അർച്ചിത പറയുന്നു. അതേസമയം അപരാജിത സാരംഗി പ്രധാനിന് പരിപൂർണ പിന്തുണയാണ് നൽകുന്നത്. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധൈര്യത്തോടെയാണ് പ്രധാൻ രാജിവച്ചതെന്നാണ് അപരാജിത പറയുന്നത്.


Fashion ⏭️

Back to top button