NEWS
മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: ഒരു മരണം, നിരവധിപേർക്ക് പരിക്ക്, ബസ് രണ്ടായി പിളർന്നു

ബസ് തലകീഴായി മറിഞ്ഞു
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.
English Summary
One person was killed and several others were injured after a bus overturned in a tragic road accident in malappuram. Emergency responders reached the scene, and the injured were taken to nearby hospitals for medical treatment.


