NEWS

അക്രമത്തിന് ഉത്തരവാദി അമിത് ഷാ; പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ അനുമതി നൽകിയെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി ∙ കേന്ദ്രസർക്കാരുമായുള്ള ചർച്ചയെ തുടർന്ന് ആവശ്യങ്ങളെല്ലാം നേടി സിജെപി സമരം അവസാനിപ്പിക്കുമ്പോഴും വിദ്യാർഥികളെ മർദിച്ചതിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ ആക്രമണത്തിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിഷേധക്കാർക്കെതിരായ അക്രമത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഉത്തരവാദിയാണെന്നും പ്രതിഷേധക്കാർക്കെതിരെ പൊലീസ് പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചുവെന്നും രാഹുൽ ആരോപിച്ചു.പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് വിദ്യാർഥികൾക്കു നേരെ വെടിവയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ അനുമതി നൽകി. ഇക്കാര്യം പാർലമെന്റിൽ പ്രധാന വിഷയമായി അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button