NEWS

പച്ചക്കറികൾക്ക് ചെക്പോസ്റ്റിൽ കീടനാശിനി പരിശോധന; പരിധിക്കു മുകളിലെങ്കിൽ ലോഡ് തിരിച്ചയയ്ക്കാൻ ആലോചന


തിരുവനന്തപുരം ∙ പച്ചക്കറി–പഴവർഗങ്ങളിലെ കീടനാശിനിയുടെ സാന്നിധ്യം, സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ പരിശോധിച്ച് അതിവേഗം ഫലം കണ്ടെത്തുന്ന സംവിധാനം ഒരുക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. വിഷാംശം അനുവദനീയ പരിധിക്കു മുകളിലാണെന്നു കണ്ടെത്തിയാൽ ലോഡ് കേരളത്തിലേക്കു കടത്തിവിടാതെ തിരിച്ചയയ്ക്കുന്ന രീതിയാണ് ആലോചനയിലുള്ളത്.പച്ചക്കറി–പഴങ്ങളിലെ കീടനാശിനി സാന്നിധ്യം ചെക്പോസ്റ്റുകളിൽ പരിശോധിക്കാൻ നിലവിൽ സംവിധാനം ഇല്ല. കേരളത്തിൽ എത്തിച്ച ശേഷം ലാബിൽ പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ഇതിന് ദിവസങ്ങളെടുക്കും. വിപണിയിലെത്തിയശേഷം കണ്ടെത്തുന്നതിനു പകരം, വിഷാംശമുള്ള ലോഡ് കേരളത്തിലേക്ക് കടക്കുന്നതിനു മുൻപു തടയുകയാണ് പുതിയ സംവിധാനത്തിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.


Fashion ⏭️

Back to top button