NEWS

ലാത്തിച്ചാർജ് സബ്‌വേ സർഫസ് ഗെയിമാക്കി; ഇതിലും സുതാര്യം ഉർവശി റൗട്ടേലയുടെ സാരി! പാറ്റക്കൂട്ടത്തെ ഹിറ്റാക്കിയ 10 കാര്യം


കോട്ടയം ∙ എങ്ങനെയാണ് സിജെപി സമരം ഹിറ്റായത്. അതൊരു സമരമായിരുന്നില്ല, മറിച്ച് ഒന്നൊന്നര ആഘോഷം. പക്ഷെ അത് വെറുമൊരു ആഘോഷമല്ല. ജനങ്ങളുടെ ഹൃദയങ്ങൾ ഒപ്പിയെടുത്ത ആഘോഷം. അതെങ്ങനെയെന്നു നോക്കാം. 1. അവർ സമൂഹ മാധ്യമങ്ങളിൽ സ്വയം സംഘടിച്ചു  വ്യത്യസ്തവും ആധുനികവുമായ ശൈലിയാണ് സിജെപി സമരത്തിനുണ്ടായിരുന്നത്. ഓൺലൈൻ സറ്റയറായി തുടങ്ങി തെരുവ് സമരമായി മാറി. സമരത്തിൽ അണിനിരന്ന യുവാക്കൾ പലവിധ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരായിരുന്നു. ബിജെപിയെ അനുകൂലിക്കുന്നവരും കോൺഗ്രസിനെയോ കമ്യൂണിസ്റ്റ് പാർട്ടികളെയോ അനുകൂലിക്കുന്നവരും ആൾക്കൂട്ടത്തിലുണ്ടായിരുന്നു. യുവാക്കളുടെ നിരാശയ്ക്കും ദേഷ്യത്തിനും മേലാണ് സിജെപി കെട്ടിപ്പടുത്തത്. സാധാരണക്കാരായ വിദ്യാർഥികളുടെ കൂട്ടായ്മ ആയിരുന്നു ഇത്. സിജെപിക്ക് വലിയ നേതാക്കളോ രാഷ്ട്രീയ ഗോഡ്ഫാദർമാരോ ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ സ്വയം സംഘടിച്ച സാധാരണക്കാരായ ഡിജിറ്റൽ ജനക്കൂട്ടമാണ് പ്രക്ഷോഭത്തെ നിയന്ത്രിച്ചത്.2. പാട്ട് പാടി നൃത്തം ചെയ്ത് വൈറൽ പ്രതിഷേധം സമരത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപ് വിദ്യാർഥികൾ തങ്ങൾ എങ്ങനെയാണ് ഒരുങ്ങുന്നതെന്നും, എന്തൊക്കെ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും കാണിച്ച് ഇൻസ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പൊലീസിന്റെ കണ്ണീർവാതകം നേരിടാൻ പോകുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങൾ എന്ന രീതിയിലുള്ള റീലുകൾ വൈറലായി. 5. സുതാര്യം ഉർവശി റൗട്ടേലയുടെ സാരി !   കോക്രോച്ച് ജനത പാർട്ടി സമരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം അതിന്റെ ഹ്യൂമറും സറ്റയറും ആയിരുന്നു. കടുത്ത പരിഹാസത്തിലൂടെ ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന ശൈലിയാണ് അവർ സ്വീകരിച്ചത്. ‘എന്റെ ഭാവിയേക്കാൾ സുതാര്യമാണ് ഉർവശി റൗട്ടേലയുടെ സാരി’, ‘പേപ്പർ ചോർത്തുന്നതിൽ താൽപര്യമില്ല, ഹൃദയങ്ങൾ ചോർത്തുന്നതിലാണ് താൽപര്യം’ എന്നുമുള്ള ജനപ്രിയ സിനിമാ മീം ഡയലോഗുകൾ ചേർത്താണ് ഇവർ പ്ലക്കാർഡുകൾ ഉണ്ടാക്കിയത്. 


Fashion ⏭️

Back to top button