NEWS

സഖ്യകക്ഷികളുടെ നിലപാട് നിർണായകമായി ?; ആ വോട്ട് ബാങ്ക് ചോരുമെന്നു ഭയന്നു, ഇനി പ്രതിപക്ഷത്തിന്റെ ഊഴം !


ന്യൂഡൽഹി ∙ ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി രാജിവയ്ക്കുന്നത് മോദി സർക്കാരുകളുടെ ചരിത്രത്തിലെ ആദ്യ സംഭവം. 12 വർഷത്തെ മോദി ഭരണത്തിൽ ആദ്യമായാണ് കാബിനറ്റ് റാങ്കുള്ള മന്ത്രി ഭരണപരമായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മന്ത്രിമാരെ പുറത്താക്കുകയോ രാജി ആവശ്യപ്പെടുകയോ ചെയ്യാത്ത മോദി സർക്കാരിന്റെ ശൈലിക്കേറ്റ വലിയൊരു തിരിച്ചടിയും രാഷ്ട്രീയ മാറ്റവുമായാണ് ധർമേന്ദ്ര പ്രധാന്റെ രാജി. നരേന്ദ്ര മോദി സർക്കാർ ഒരിക്കലും പ്രതിപക്ഷത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ.റഫാൽ ഇടപാടിലോ കർഷക സമരത്തിലോ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഒരു മന്ത്രിയെപ്പോലും മാറ്റാൻ സർക്കാർ തയാറായിരുന്നില്ല. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കി കീഴടക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചിരിക്കുകയാണ്.നരേന്ദ്ര മോദി സർക്കാരിന്റെ ഭരണശൈലിയിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ‘പ്രതിച്ഛായ സംരക്ഷണം’. കടുത്ത പ്രതിസന്ധികളിലും വിവാദങ്ങളിലും മന്ത്രിമാരെ രാജി വയ്പ്പിക്കാതിരിക്കുന്നത് സർക്കാരിന്റെ ശക്തമായ പ്രതിച്ഛായ നിലനിർത്താനുള്ള ഒരു പ്രതിരോധ തന്ത്രമായിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷം എത്ര വലിയ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാലും മന്ത്രിമാരെ സംരക്ഷിക്കുന്നതായിരുന്നു മോദിയുടെ രീതി. രാജി ആവശ്യങ്ങൾക്ക് വഴങ്ങിയാൽ അത് പ്രതിപക്ഷത്തിന്റെ വിജയമായും സർക്കാരിന്റെ പരാജയമായും ചിത്രീകരിക്കപ്പെടും. എന്നാൽ നീറ്റ് പരീക്ഷാ വിവാദം ദശലക്ഷക്കണക്കിനു സാധാരണക്കാരായ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും നേരിട്ട് ബാധിക്കുന്നതായിരുന്നു. സമരം തുടരാൻ അനുവദിക്കുന്നത് സർക്കാരിന്റെ ജനപ്രീതിക്ക് വലിയ കോട്ടം വരുത്തുമെന്ന് കണ്ടാണ് ‘അജയ്യർ’ എന്ന വാശി ഉപേക്ഷിച്ച് മന്ത്രിയെ മാറ്റാൻ സർക്കാർ തയാറായത്.


Fashion ⏭️

Back to top button