LIFESTYLE
4 കോടി മുടക്കി വാങ്ങിയ ഫ്ലാറ്റ്; പക്ഷേ, ബാൽക്കണിയിൽ തുണി ഉണക്കാൻ അനുവാദമില്ല! വിവാദമായി ഈ ‘ആഡംബര’നിയമം

മുംബൈ നഗരത്തിൽ അറബിക്കടലിന് അഭിമുഖമായി, കോടികൾ വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്മെന്റ്. നാല് കോടിയിലധികം രൂപ മുടക്കി സ്വന്തമായി വാങ്ങിയ ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കഴുകിയ ഒരു തുണിയോ ടവ്വലോ ഉണക്കാനിടാൻ അനുവാദമില്ല. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും മുംബൈയിലെ പല പ്രീമിയം റസിഡൻഷ്യൽ മേഖലകളിലും ഇതാണ് യാഥാർഥ്യം. പല പ്രമുഖ ഗേറ്റഡ് കമ്യൂണിറ്റികളും ഹൗസിങ് സൊസൈറ്റികളും തങ്ങളുടെ നിവാസികൾ ബാൽക്കണിയിലോ പുറത്തെ ജനാലകളിലോ വസ്ത്രങ്ങൾ ഉണക്കുന്നത് കർശനമായി വിലക്കിക്കൊണ്ടുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.എന്തുകൊണ്ട് നിയന്ത്രണങ്ങൾ?കെട്ടിടത്തിന്റെ പുറംഭാഗം എപ്പോഴും ഭംഗിയായി നിലനിർത്തുകയാണ് ഈ നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. അലക്ഷ്യമായി തുണികൾ തൂക്കിയിടുന്നത് കെട്ടിടത്തിന്റെ ആഡംബര സ്വഭാവത്തെ ബാധിക്കുന്നു. അതിനാൽ, കെട്ടിടത്തിന്റെ പ്രീമിയം ലുക്ക് നിലനിർത്താനും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കെട്ടിടത്തിന്റെ പ്രൗഢി നിലനിർത്തുന്നതിലൂടെ അവിടുത്തെ ഫ്ലാറ്റുകളുടെ വിപണി മൂല്യം കുറയാതെ നോക്കാമെന്ന് പല സൊസൈറ്റികളും വിശ്വസിക്കുന്നു.താമസക്കാർ തങ്ങളുടെ സ്വന്തം ബാൽക്കണി എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശിക്കാൻ ഒരു അപ്പാർട്മെന്റ് അസോസിയേഷന് അവകാശമുണ്ടോ? മുംബൈയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കുന്നത് നിരോധിച്ചുകൊണ്ട് പ്രത്യേക മുനിസിപ്പൽ നിയമങ്ങളൊന്നുമില്ല. എന്നാൽ, ഭവന സൊസൈറ്റികൾ റജിസ്റ്റർ ചെയ്ത ‘ബൈ-ലോകൾ’ വഴിയാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.നിയമം പറയുന്നത് എന്ത്?മഹാരാഷ്ട്രയിലെ എല്ലാ ഭവന സൊസൈറ്റികൾക്കും ഒരു പൊതുനിയമമില്ല. 1970 ലെ മഹാരാഷ്ട്ര അപ്പാർട്മെന്റ് ഉടമസ്ഥാവകാശ നിയമം 1972 ലെ ചട്ടം 44 എന്നിവ പ്രകാരം, കോണ്ടോമിനിയങ്ങളിലെ താമസക്കാർ ജനാലകളിൽ നിന്നോ, ബാൽക്കണിയിൽ നിന്നോ, കെട്ടിടത്തിന്റെ പുറംഭാഗത്തോ വസ്ത്രങ്ങൾ, കാർപെറ്റുകൾ അല്ലെങ്കിൽ സമാനമായ വസ്തുക്കൾ തൂക്കിയിടുന്നത് നിയമപരമായി വിലക്കിയിട്ടുണ്ട്.
Cinema ⏭️


