ചൂട് ചായ കുടിച്ചപ്പോൾ നാക്ക് പൊള്ളിയോ? ഉടനടി പരിഹരിക്കാം; ഇതാ വീട്ടിൽ ചെയ്യാവുന്ന എളുപ്പമാർഗങ്ങൾ

പ്രതീകാത്മക ചിത്രം
ചൂടുള്ള ചായ അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ നാക്ക് പൊള്ളുന്നത് സ്വാഭാവികമാണ്. ഇത് അനുഭവിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. ആദ്യം നാക്കിലൊരു മരവിച്ച അനുഭവമാകും ഉണ്ടാവുക. പിന്നെ ദിവസങ്ങളോളം പൊള്ളലിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇക്കാരണത്താൽ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പോലും കഴിയാതെവരും. നാക്കിലുണ്ടാകുന്ന പൊള്ളൽ മാറാൻ കുറഞ്ഞത് ഒരാഴ്‌ചയെങ്കിലുമെടുക്കും. എന്നാൽ, ഇങ്ങനെ സംഭവിച്ചാൽ എളുപ്പത്തിൽ മാറ്റാൻ വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാരമാർഗങ്ങളുണ്ട്.
തണുത്ത വെള്ളം കുടിക്കുക
പൊള്ളൽ മാറ്റാൻ ഉടൻതന്നെ തണുപ്പുള്ള എന്തെങ്കിലും കഴിക്കുക. അല്ലെങ്കിൽ ഒരു ഐസ് ക്യൂബ് വായിലിടുക. വേഗത്തിൽ ആശ്വാസം ലഭിക്കാൻ ഇത് സഹായിക്കും. പെട്ടെന്ന് ഇതിനൊന്നും സാധിച്ചില്ലെങ്കിൽ അൽപ്പം വെള്ളം കുടിച്ചാലും മതി.
ഉപ്പ് കഴിക്കുക
ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ ടീസ്‌പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. പൊള്ളിയ നാവ് തണുത്തവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഉപ്പുവെള്ളം കൊണ്ട് ഒന്നുകൂടെ നന്നായി വായ കഴുകുക. ഇതും നാക്കിലെ പൊള്ളൽ വേഗത്തിൽ മാറ്റാൻ സഹായിക്കും.
English Summary
The article addresses common tongue burns from hot food or drinks, a discomfort many experience that can last for days, hindering eating. It offers immediate home remedies for quick relief. These include consuming cold water or ice cubes directly after the burn. Additionally, rinsing the affected tongue with lukewarm saltwater, following an initial rinse with cold water, is suggested to alleviate the burning sensation effectively.
RELATED TOPICS: TONGUE BURN, HOME REMEDIES, HOT TEA BURN, NAAKKU POLLAL, TONGUE BURN TREATMENT
News ⏭️


