NEWS
ഫ്രണ്ട്സ്…, അർധരാത്രി വിഡിയോ സന്ദേശം, സെൽഫി ക്യാമറ; ജെൻസീ സ്റ്റൈലിൽ പ്രധാനമന്ത്രി

ന്യൂഡൽഹി∙ വ്യാഴാഴ്ച രാത്രി 11.52നാണ് നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. അതും സെൽഫി വിഡിയോ. ഫ്രണ്ട് ക്യാമറയിൽ ചിത്രീകരിച്ച സെൽഫി വിഡിയോയിലൂടെ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്നത് ആദ്യമായാണ്. എന്താണ് ഈ നീക്കത്തിനു കാരണം? ജെൻസീ യുവാക്കളോട് അവരുടെ രീതിയിൽത്തന്നെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രിയെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.‘പ്രധാനമന്ത്രി രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും’ എന്നാണ് പതിവായി കേൾക്കുന്നതെങ്കിൽ ‘ഫ്രണ്ട്സ്’ എന്നു വിളിച്ചാണ് പ്രധാനമന്ത്രി സന്ദേശം തുടങ്ങിയത്. ചോദ്യപ്പേപ്പർ ചോർച്ച ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അത് വേദനയുണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടരമാസമായി സർക്കാർ ഒട്ടേറെ നടപടികളെടുത്തത്. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


