NEWS
‘പരാജയപ്പെട്ട സിനിമാക്കാരന്റെ 10 പേജ് തിരക്കഥ’; സിബി മലയിലിനെ അധിക്ഷേപിച്ച് പേളി? മറുപടിയുമായി മകൻ

സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് എതിരായി നിലപാടെടുത്ത നടി പേളി മാണിയുടെ നിലപാടിനെ വിമർശിച്ച സംവിധായകൻ സിബി മലയിലിന്റെ മകൻ ജോയെ അധിക്ഷേപിച്ചുള്ള നടിയുടെ പ്രതികരണം വിവാദമാകുന്നു. ‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്ന വിശേഷണത്തോടെയാണ് ജോയുടെ വിമർശനത്തിനെതിരെ പേളി രംഗത്തുവന്നത്. വിഷയത്തിൽ പേളിക്കു മറുപടിയുമായി ജോയും രംഗത്തെത്തിയിട്ടുണ്ട്. ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയായിരുന്നില്ല വളർത്തിയതെന്നും ഒരു ഭീരുവിനെയാണ് നിങ്ങളുടെ അച്ഛൻ വളർത്തി വലുതാക്കിയതെന്നും ജോ മറുപടിയിൽ പറയുന്നു.പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പാണ് ജോ അടക്കമുള്ള ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. ‘ഷെയിം ഓൺ യു’ എന്നായിരുന്നു പേളിയുടെ ഈ പോസ്റ്റിൽ ജോ കമന്റ് ചെയ്തത്. പേളിയുടെ നിലപാടിനെ വമിർശിച്ച് പിന്നീട് ജോ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയെന്നോളം പേളി തന്റെ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വലിയ ചർച്ചകൾക്കു വഴിവച്ചത്. സിബി മലയിലാണ് ഇത് എഴുതിയതെന്ന ധാരണയിൽ പേളി അത്യന്തം അധിക്ഷേപകരമായാണ് മറുപടി പറഞ്ഞത്.തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് ഒരു മഹാഅപരാധമാണ് പോലും. ഒന്ന് ശ്രദ്ധിക്കൂ, ഭയമില്ലാത്തവരെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്. ഞാനൊരു തെറ്റാണ് ചൂണ്ടിക്കാണിച്ചത്. ഇതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക. അവർക്കെതിരെയുള്ള ഒരു വ്യക്തിപരമായ ആക്രമണങ്ങളെയും ഞാൻ പിന്തുണയ്ക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. ഇനി കൂടുതലായി ഒന്നും പറയാനില്ല. എല്ലാവർക്കും ശുഭരാത്രി .നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി, എന്തുവന്നാലും ഒരുമിച്ച് കരുത്തോടെ നിൽക്കുക. പരസ്പരം സ്നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ പരസ്പരം താങ്ങും തണലുമായി ഒന്നിച്ച് നിന്നു. നമുക്കും ഇത് നമ്മുടെ മക്കൾക്കുവേണ്ടി തുടരാം. ജയ് ഹിന്ദ്. പി.എസ്: വ്യക്തിപരമായ ഏത് ആക്രമണങ്ങളെയും നിയമപരമായി നേരിടും.’’
Fashion ⏭️


