BUSINESS
എഥനോള്‍ ഇല്ലാത്ത പെട്രോള്‍ വേണോ? പുതിയ അപ്‌ഡേറ്റുമായി സര്‍ക്കാര്‍, ഇ20-യില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്രം

No Return to E0 E10 Petrol Policy: ഇ20 പെട്രോളിലെ നയം കൂടുതല്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിലെ എഥനോള്‍ ബ്ലെന്‍ഡിംഗ് നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍ക്കാരിന്റെ അപ്‌ഡേറ്റ്. വാഹന ഉടമകള്‍ക്കിടയില്‍ ഇ20 പെട്രോളിനെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിലപാട് വ്യക്തമാക്കുന്നത്. എഥനോള്‍ അടങ്ങാത്ത പെട്രോള്‍ ആവശ്യമുള്ളവര്‍ എണ്ണക്കമ്പനികളുടെ പ്രീമിയം ഗ്രേഡുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. ഈ സൂപ്പര്‍ ഗ്രേഡ് ഇന്ധനങ്ങളില്‍ എഥനോള്‍ ഉണ്ടാകില്ലെന്നും, സാധാരണ പെട്രോളില്‍ എഥനോള്‍ ഉപയോഗം തുടരുമെന്നും സര്‍ക്കാര്‍ അടിവരയിടുന്നു. ഭാരതം ഇ0-യിലേയ്ക്ക് മടങ്ങില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ അപ്ഡേറ്റുകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് താഴെ പറയുന്നത്. പ്രീമിയം പെട്രോളില്‍ എഥനോള്‍ ഇല്ല എഥനോള്‍ ഇന്ധനം ആവശ്യമില്ലാത്തവര്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ XP100, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ poWer100, ഭാരത് പെട്രോളിയത്തിന്റെ Speed100 തുടങ്ങിയ പ്രീമിയം ഗ്രേഡ് പെട്രോളുകളില്‍ എഥനോള്‍ ബ്ലെന്‍ഡിംഗ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം പെട്രോളുകളില്‍ പ്രത്യേക പെര്‍ഫോമന്‍സ് അഡിറ്റീവുകള്‍ ഉള്ളതിനാലാണിത്. നിലവില്‍ രാജ്യത്തെ മൊത്തം പെട്രോള്‍ വില്‍പ്പനയുടെ 0.5 ശതമാനം മാത്രമാണ് ഇത്തരം പ്രീമിയം പെട്രോളുകള്‍ ഉള്ളത്.E0, E10 പെട്രോള്‍ ഇനിയില്ലഎഥനോള്‍ ഒട്ടുമില്ലാത്ത E0 പെട്രോളോ, 10% എഥനോള്‍ ഉള്ള ഇ10 പെട്രോളോ ഇനി തിരിച്ചുവരില്ല. കൂടുതല്‍ മികച്ചതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ഇന്ധനത്തിലേക്ക് മാറുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ട് പഴയ നിലവാരത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. എഞ്ചിന്‍ തകരാര്‍ പരാതികളില്ലE20 ഉപയോഗിക്കുന്നത് വഴി വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് വ്യാപകമായ തകരാറുകള്‍ സംഭവിക്കുന്നതായി വാഹന നിര്‍മ്മാതാക്കളില്‍ നിന്നോ ഉപഭോക്തൃ സംഘടനകളില്‍ നിന്നോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ലബോറട്ടറി പരിശോധനകളിലും മറ്റും എഞ്ചിന്റെ ആയുസിനെയോ പ്രവര്‍ത്തനത്തെയോ ഇത് മോശമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഇ20 വാഹനം മൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്നും, പമ്പുകള്‍ ഇ20 മാനദണ്ഡത്തിലേയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താത്തതാണ് പ്രശ്‌നമെന്നും കഴിഞ്ഞ ദിവസം ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി വ്യക്തമാക്കിയിരുന്നു. സമാന്തര ഇന്ധന വിതരണം പ്രായോഗികമല്ലE20 -യ്ക്ക് ഒപ്പം E0, E10 എന്നീ പെട്രോള്‍ വകഭേദങ്ങള്‍ കൂടി വിതരണം ചെയ്യുക എന്നു പറയുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. പലതരം പെട്രോളുകള്‍ രാജ്യത്തെ ലക്ഷക്കണക്കിന് പെട്രോള്‍ പമ്പുകളിലൂടെ ഒരേസമയം വിതരണം ചെയ്യുന്നത് വലിയ ലോജിസ്റ്റിക് വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് വിതരണ ചിലവ് വളരെ വര്‍ധിപ്പിക്കും. എഥനോള്‍ അളവ് ഉടന്‍ വര്‍ദ്ധിപ്പിക്കില്ലഇ20- യുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിന്റെ അളവ് 20 ശതമാനത്തില്‍ നിന്നും ഉടന്‍ വര്‍ധിപ്പിക്കില്ലെന്നാണ് വിലയിരുത്തല്‍. വാഹന നിര്‍മ്മാതാക്കള്‍, എണ്ണ കമ്പനികള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരുമായി വിശദമായ ശാസ്ത്രീയ- സാങ്കേതിക പഠനങ്ങള്‍ നടത്തിയ ശേഷം മാത്രമായിരിക്കും തുടര്‍ നടപടികള്‍. അതേസമയം ഇ22 മുതല്‍ ഇ30 വരെയുള്ള ഗ്രേഡുകളുടെ എക്‌സ്‌സൈസ് ഡ്യൂട്ടി അടുത്തിടെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. (മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി മാത്രമാണ്.)
Read News


