NEWS

‘അവർക്ക് ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ല’; ഇറാനെതിരെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ സൈനിക ആക്രമണം’


വാഷിങ്ടൻ ∙ ഇറാനെതിരെ മുമ്പ് നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ, സൈനിക ആക്രമണത്തിന് താൻ ഗൗരവമായി ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്സിയോസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.‘‘ഞാൻ ഒരു വൻ ആക്രമണത്തെക്കുറിച്ച് ചിന്തിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വളരെ വലുത്. അന്തിമ തീരുമാനത്തിലേക്ക് ഞാൻ എത്തിക്കഴിഞ്ഞു. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഞങ്ങൾ പൂർത്തിയാക്കി’’ – ഡോണൾ‌ഡ് ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്ക് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും ഒരു കരാറിലെത്താൻ അവർ തയാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവർക്ക് ഇനിയും ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ല എന്നാണ് ഇറാന്റെ നിലപാടിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.


Fashion ⏭️

Back to top button