NEWS
മോദിയുടെ ‘ഇഷ്ട വിഭവം’ മഹേഷിന്റെ ‘ജാതകം’ തിരുത്തി; മാസ വരുമാനം 500ൽ നിന്ന് 3 ലക്ഷം, തുണച്ചത് ‘നേരിട്ടുള്ള’ മാർക്കറ്റ് ഡീലും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട വിഭവം ഏതാണെന്നത് ഇപ്പോൾ ഏവർക്കും അറിയാം, കൂൺ. വൈറ്റമിനുകളായ ബി, ഡി, സെലീനിയം, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയാൽ സംപുഷ്ടം, ആരോഗ്യ സമ്പന്നം. കൂൺ കൃഷിയിലേക്ക് തിരിഞ്ഞ് ഓരോ മാസവും ഇപ്പോൾ ലക്ഷങ്ങളുടെ വരുമാനം വിളവെടുക്കുകയാണ് മഹേഷ് കോളൂർ എന്ന ചെറുപ്പക്കാരൻ. വെറും 500 രൂപ നിക്ഷേപവുമായി തുടങ്ങിയ സംരംഭം ഇപ്പോൾ മഹേഷിന് നൽകുന്ന മാസവരുമാനം 3 ലക്ഷത്തിലേറെ രൂപ. അഗ്രികൾച്ചർ ഡിപ്ലോമ പഠിക്കണമെന്ന് മഹേഷ് തീരുമാനിച്ചതു തന്നെ കൂൺ കൃഷി മനസ്സിൽക്കണ്ടാണ്. ബാഗൽക്കോട്ട് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയതിനു പിന്നാലെതന്നെ വീട്ടിലെ ഒരു ചെറിയ മുറി കൃഷിക്കായി ഒരുക്കി. 2021ൽ ആയിരുന്നു കൃഷിത്തുടക്കം. ‘രണ്ടാം കൃഷിയിൽ’ മഹേഷ് 200 കൂൺ ബാഗുകൾ ഒരുക്കി. ഇക്കുറി താപനില ഉൾപ്പെടെ ക്രമീകരിച്ച് കൂടുതൽ ശാസ്ത്രീയമായാണ് കൃഷി ചെയ്തത്. 3 മാസത്തിനുശേഷം കിട്ടിയ വിളവ് 250 കിലോഗ്രാം. കിലോഗ്രാമിന് ശരാശരി 300 രൂപവച്ച് നാട്ടിലെ മാർക്കറ്റിൽതന്നെ വിറ്റു.
Fashion ⏭️


