NEWS
എസ്.എൻ ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാനം നിർമ്മിക്കാൻ 90കോടി

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അക്കാഡമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമ്മിക്കാൻ 90കോടി അനുവദിച്ചതായി മന്ത്രി റോജി എം.ജോൺ പറഞ്ഞു. നിലവിൽ വാടക കെട്ടിടത്തിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാലുനില സമുച്ചയം നിർമ്മിക്കും. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ -ഫയർ സേഫ്റ്റി-വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.


