NEWS

വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി


കോഴിക്കോട് ∙ വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കുത്തൊഴുക്കിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിന്റെ (19) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച കാണാതായ നിഗമിനു വേണ്ടി നടത്തിയ തിരച്ചിലിന്റെ നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിനു താഴെ മരത്തിൽ തങ്ങിനിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിഗമിനെ കാണാതായ വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം കൈമാറും.മൂന്നു ദിവസമായി നടത്തിയ തിരച്ചിൽ ഫലം കാണാത്തതിനെ തുടർന്ന് ബുധനാഴ്ച സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തി തിരച്ചിൽ വിപുലമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും തീരങ്ങളിൽ ഡോഗ് സ്ക്വാഡിനെ രംഗത്തിറക്കിയുമാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. നാദാപുരം എംഎൽഎ കെ.എം.അഭിജിത്ത്, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ ഇരുപഞ്ചായത്തുകളിലെയും യുവജന സംഘടനാ പ്രവർത്തകർ, ടിംബർ തൊഴിലാളികൾ, ക്ലബ്ബുകൾ, മോട്ടർ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവരുടെ ജനകീയ തിരച്ചിൽ സംഘടിപ്പിച്ചത്. 


Fashion ⏭️

Back to top button